മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ മറികടക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെയും (107*) മലയാളി താരം സഞ്ജു സാംസണിന്റെയും (54*) തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ രാജസ്ഥാന് അവിസ്മരണീയ വിജയം സമ്മാനിച്ചു. 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തു.